ഓപ്പറേഷൻ തൂഫാൻ 2.0
June 25, 2026
കേരള പോലീസിന്റെ അഭിമാനകരമായ ലഹരിവിരുദ്ധ പദ്ധതിയായ "ഓപ്പറേഷന് തൂഫാന്" ആദ്യഘട്ടത്തില് ലഹരി വിതരണ ശൃംഖലകള് തകര്ക്കുന്നതിലും, അന്തര്സംസ്ഥാന ബന്ധങ്ങള് കണ്ടെത്തുന്നതിലും, സംഘടിത ലഹരി മാഫിയകളുടെ സാമ്പത്തിക സ്രോതസ്സുകള് മരവിപ്പിക്കുന്നതിലും വലിയ വിജയമാണ് കൈവരിച്ചത്. എന്നാല് കര്ശനമായ നിയമപാലന നടപടികളിലൂടെ മാത്രം ഇതിനൊരു ശാശ്വത പരിഹാരം സാധ്യമല്ല. ലഹരിക്കെതിരായ പോരാട്ടത്തില് ലഹരിയുടെ ആവശ്യം കുറയ്ക്കലും (Demand Reduction), പ്രാരംഭ ഘട്ടത്തിലുള്ള ഇടപെടലുകളും (Early Intervention), ചികിത്സ, പുനരധിവാസം, സാമൂഹിക പുനഃസംയോജനം എന്നിവ താഴെത്തട്ടില് നിന്ന് തന്നെ ആരംഭിക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തില്, ഓപ്പറേഷന് തൂഫാന് രണ്ടാം ഘട്ടം കേവലമൊരു പോലീസ് കേന്ദ്രീകൃത നടപടി എന്നതിലുപരി ഒരു സമഗ്ര ജനകീയ മുന്നേറ്റം ആയാണ് വിഭാവനം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, യുവജനകാര്യ തുടങ്ങിയ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിത ഇടപെടലിലൂടെ ലഹരിവിരുദ്ധ പ്രവര്ത്തനങ്ങളെ പോലീസ് സ്റ്റേഷനുകളില് നിന്ന് വാര്ഡുകളിലേക്കും വീടുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം. ശിക്ഷാ നടപടികള്ക്ക് അപ്പുറം, ഇരകളെ മുന്കൂട്ടി കണ്ടെത്തുക, ലഹരി ഉപയോഗത്തിലേക്ക് വഴുതിപ്പോകാന് സാധ്യതയുള്ളവരെയും ഇതിനകം ഉപയോഗത്തില്പ്പെട്ടവരെയും കണ്ടെത്തുക, ആവശ്യമായ കൗണ്സിലിംഗ്, ചികിത്സ, പുനരധിവാസം എന്നിവ ഉറപ്പാക്കുക, ലഹരി വ്യാപനത്തിനെതിരെ ശക്തമായ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുക എന്നിവയാണ് രണ്ടാം ഘട്ടത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്.
ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28.09.2026-ന് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 11.00 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ബഹു. ആഭ്യന്തര മന്ത്രിയും ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ബഹു മന്ത്രിമാരും, മറ്റ് ജനപ്രതിനിധികളും, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉത്ഘാടന പരിപാടിയുടെ ലൈവ് സ്ട്രീം പഞ്ചായത്ത് ഹാളില് പ്രദര്ചിപ്പിച്ചു. സമാന്തരമായി പരിപാടിയുടെ ശേഷം കറുകച്ചാല് ഗ്രാമപഞ്ചായത്ത് തലത്തിലെ ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂ ജോണ് ഉദ്ഘാടനം ചെയ്തു അതോടൊപ്പം പതാക ഉയര്ത്തലും നടത്തി കറുകച്ചാല് എസ്.എച്ച്.ഒ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര് ശ്രീമതി. ജയമോള് ടോമി, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികശ്, പോലീസ്, കുടുംബശ്രീ, ഹരിത കര്മ്മസേന, ഗ്രാമപഞ്ചായത്ത് ജീവനക്കാര്, പൊതു പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുന്നു. അതോടൊപ്പം ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ നേട്ടങ്ങളെ സംബന്ധിച്ച പ്രസന്റേഷന് കറുകച്ചാല് എസ്.എച്ച്.ഒ യുടെ നേതൃത്വത്തില് നടത്തി