ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം ഇന്നത്തെ കറുകച്ചാല്‍ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം പഴയകാലത്ത് തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു. തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തെ തുടര്‍ന്ന് ഇവിടം തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി മാറി. പുരാതനമായ തെക്കുംകൂര്‍ നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന “വെന്നിമല”യുടെ അധികാര പരിധിയില്‍പെട്ട പ്രദേശമായിരുന്നു കറുകച്ചാല്‍. അക്കാലത്ത് ഇവിടെ ഹൈന്ദവര്‍ മാത്രമായിരുന്നു തദ്ദേശ്ശവാസികള്. പില്ക്കാലത്ത് മറ്റു പ്രദേശങ്ങളില്‍ നിന്നും യോദ്ധാക്കളും, കച്ചവടക്കാരും, കൃഷിക്കാരായ സുറിയാനി ക്രിസ്ത്യാനികളും ഇവിടേക്ക് കുടിയേറി പാര്‍ത്തു. പോര്‍ട്ടുഗീസുകാര്‍ മുതലായ വിദേശികളും കച്ചവടാര്‍ത്ഥം ഇവിടവുമായി ബന്ധപ്പെടാനാരംഭിച്ചതോടെ ക്രമേണ കൃഷിയും, വ്യാപാരവും വികസിക്കുകയും ഇവിടെ ഒരു വാണിജ്യകേന്ദ്രം ഉയര്‍ന്നുവരികയും ചെയ്തു. തെക്കുംകൂര്‍ രാജാവ് ഭരണം നടത്തിയിരുന്ന പ്രദേശമായിരുന്നു കറുകച്ചാല്‍. തെക്കുംകൂര്‍...
കൂടുതൽ വായിക്കുക