വാര്‍ത്തകള്‍

വാർത്തകൾ

കറുകച്ചാൽ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സമിതിയുടെ യോഗം ചേർന്നു

 

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിനുമായി കറുകച്ചാൽ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സമിതിയുടെ യോഗം 03/08/2026 ചേർന്നു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിൽ നിന്നുള്ള ഓഫീസ് മേധാവികളും യോഗത്തിൽ പങ്കെടുത്തു. മഴക്കെടുതികൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും ദുരന്ത സാഹചര്യം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നേരിടുന്നതിനുള്ള നടപടികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

പ്രധാനമായും അപകടകരമായ മരങ്ങൾ പുരയിടങ്ങളിലേക്കും വൈദ്യുതി ലൈനുകളിലേക്കും ചരിഞ്ഞു നിൽക്കുന്ന സാഹചര്യം വ്യാപകമായതിനാൽ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനായി ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.

പ്രധാന അറിയിപ്പ് 

ഇതിനോടകം നോട്ടീസ് / അറിയിപ്പ് ലഭിച്ചിട്ടുള്ള വ്യക്തികൾ അപകടകരമായ മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതാണ്.

മഴക്കെടുതികൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിനും ദുരന്തസാഹചര്യങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നിർദ്ദേശം നൽകി.

കറുകച്ചാൽ ഗ്രാമപഞ്ചായത്ത്
ദുരന്തനിവാരണ സമിതി