ഘടകസ്ഥാപനങ്ങള്‍
ആരോഗ്യകേന്ദ്രങ്ങൾ
കറുകച്ചാല്‍ ടൊണിനോട് ചേര്‍ന്നുള്ള പ്രാധമീക ആശുപത്രി, ശാന്തപുരം ഭാഗത്ത് മാമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ആയുർവേദ ആശുപത്രി, കറുകച്ചാല്‍ എന്‍.എസ്.എസ് ജംഗ്ഷനു സമീപമുള്ള ഹോമിയോ ആശുപത്രി എന്നിവയാണ് നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചികിത്സാകേന്ദ്രങ്ങൾ. ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുര്‍വ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.
പ്രാഥമികാരോഗ്യകേന്ദ്രം
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളതും കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്നതുമായ അലോപതി പ്രാഥമികാരോഗ്യകേന്ദ്രം, സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : കറുകച്ചാല്‍ പി.ഒ. കറുകച്ചാല്‍ 686540
☎ ഫോണ്‍ :
✉ ഇമെയില്‍ : mochckchal2018@gmail.com
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ പ്രാഥമികാരോഗ്യകേന്ദ്രം ശാന്തിപുരം, മാമുണ്ടയില്‍ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ആശുപത്രിയിൽ ഒരു ഡോക്‌ടറും ഫാർമസിസ്റ്റും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 04 പേര്‍ ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ഗവ.ആയുർവേദ ആശുപത്രി, മാമുണ്ട, ശാന്തിപുരം പി.ഒ. കറുകച്ചാല്‍ 686540
☎ ഫോണ്‍ : 9447749206
✉ ഇമെയില്‍ : ktm.gadmamunda@gmail.com
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, കറുകച്ചാല്‍ എന്‍.എസ്.എസ് ജംഗ്ഷനു സമീപമുള്ള സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും പഞ്ചായത്ത് നിയമിച്ച അറ്റന്ററും ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, കറുകച്ചാല്‍ പി.ഒ., കറുകച്ചാല്‍ 686540
☎ ഫോണ്‍ : 9446968425
✉ ഇമെയില്‍ : karukachalaphc@gmail.com
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കറുകച്ചാല്‍ വെറ്റിനറി ആശുപത്രി സ്വന്തം കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നാല്‍ നിലവില്‍ കെട്ടിട അറ്റകുറ്റപണിക്കായി മറ്റൊരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു. ആശുപത്രിയിൽ ഒരു വെറ്ററിനറി സർജൻ, , ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. ഒരു വെറ്റിനറി സബ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. അവിടെ ഒരു ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറും ഒരു കാഷ്വൽ പാർട്ട് ടൈം സ്വീപ്പറും സേവനമനുഷ്ഠിച്ച് പ്രദേശത്തെ കന്നുകാലി വളർത്തൽ മേഖലയ്ക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ മൊബൈല്‍ വെറ്റിനറി യൂണിറ്റും പ്രവര്‍ത്തിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- മൊബൈല്‍ വെറ്റിനറി യൂണിറ്റ്
- വാക്സിനേഷന്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 03 വരെ
📍 വിലാസം : ഗവ.വെറ്റിനറി ആശുപത്രി , ചമ്പക്കര പി ഒ, കറുകച്ചാല്‍ 686540
☎ ഫോണ്‍ : 9496570489
✉ ഇമെയില്‍ : vdchampakaraktm@gmail.com
കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് കൃഷിഭവൻ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- കൃഷി സഹായങ്ങൾ & സബ്സിഡി
- കർഷക ക്ഷേമ പദ്ധതികൾ
- കൃഷി വികസന പദ്ധതികൾ
- കർഷക രജിസ്ട്രേഷൻ
- കര്‍ഷക പെന്‍ഷന്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : കൃഷിഭവന്‍ , കറുകച്ചാല്‍ പി ഒ 686540
☎ ഫോണ്‍ : 9656089012
✉ ഇമെയില്‍ : kbmkm2020@gmail.com
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)
- 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
- 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
- ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
- 👩👩👧👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
- 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
- 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
- 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
- 📝 ബി.പി.എൽ. അർഹത പരിശോധന
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : വി ഇ ഒ ഓഫീസ് , കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത്, കറുകച്ചാല്‍ പി ഒ 686540
☎ ഫോണ്‍ : 9961495410, 9061435283
✉ ഇമെയില്‍ : veokarukachalpanchayath@gmail.com
ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 26 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.
ലഭിക്കുന്ന സേവനങ്ങൾ
- അനുപൂരക പോഷകാഹാരം
- രോഗപ്രതിരോധ കുത്തിവയ്പ്പ്
- ആരോഗ്യ പരിശോധന
- പരാമര്‍ശ സേവനം
- സ്കൂള്‍ പൂര്‍വ്വ അനൗപചാരിക വിദ്യാഭ്യാസം
- ആരോഗ്യ പോഷണ വിദ്യാഭ്യാസം
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : ഐ സി ഡി എസ് ഓഫീസ് , കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത്, കറുകച്ചാല്‍ പി ഒ 686540
📍 വിലാസം : സി.ഡി.പി.ഒ ഓഫീസ് , വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്, വാഴൂര്‍, കോട്ടയം
☎ ഫോണ്‍ : 9605754649
✉ ഇമെയില്‍ : icdsvazhoor@gmail.com
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, അറ്റകുറ്റപണി, ബില്‍ഡിംഗ് പെര്‍മിറ്റ്, നമ്പരിംഗ്, തുടങ്ങിയവയുടെ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- 🏠 പെര്‍മിറ്റ്, നമ്പരിംഗ് മുതലായ സേവനങ്ങള്‍
- 💼 വികസന പദ്ധതികൾ
- 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
- ♻️ ശുചിത്വം, മാലിന്യ സംസ്കരണം
- 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
- 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
- 🛣️ റോഡുകളുടെ നിര്‍മ്മാണം, പുനരുദ്ധാരണം മുതലായവ
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : LSGD ഓഫീസ് കറുകച്ചാല്‍ , കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് , കറുകച്ചാല്‍ പി ഒ 686540
☎ ഫോണ്‍ : 94976 34500
✉ ഇമെയില്‍ : aelsgdkarukachal@gmail.com
കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ രണ്ട് എല്‍.പി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1. ഗവ.എല്‍.പി.എസ് ചമ്പക്കര, 2 എന്‍.എസ്.എസ് ഗവ.എല്‍.പി സ്കൂള്‍ കറുകച്ചാല്‍ ടി രണ്ട് സ്കൂളുകളിലും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ആവസ്യമായ അടിസ്ഥാന സൌകര്യങ്ങളും ഗ്രാമപഞ്ചായത്ത് നടപ്പാക്കിവരുന്നു. സ്കൂളുകളില്‍ പ്രഭാത ഭക്ഷണം, സ്മാര്‍ട്ട് ക്ലാസ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : എച്ച്.എം എന്‍.എസ്.എസ് ഗവ.എല്‍.പി സ്കൂള്‍ കറുകച്ചാല്‍, കറുകച്ചാല്‍ പി ഒ 686540
☎ ഫോണ്‍ : 8848252017
✉ ഇമെയില്‍ : nssgovtlpskchl@gmail.com
മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സർക്കാർ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്. മത്സ്യബന്ധനം, മത്സ്യകൃഷി, ക്ഷേമ പദ്ധതികൾ , ജനകീയാസൂത്രണപദ്ധതികള്‍ എന്നിവയിൽ സഹായം നൽകുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് ഇതിനായി മത്സ്യ കര്‍ഷക ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു
ലഭിക്കുന്ന സേവനങ്ങൾ
- മത്സ്യബന്ധന ഉപകരണങ്ങൾക്ക് സബ്സിഡി
- മത്സ്യവിത്ത് വിതരണം
- മത്സ്യകൃഷി പദ്ധതികൾ
- പെൻഷൻ & ഇൻഷുറൻസ്
- മത്സ്യത്തൊഴിലാളി രജിസ്ട്രേഷൻ
- പരിശീലനവും ബോധവൽക്കരണവും
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ് , മത്സ്യഭവന്‍, പള്ളം പി. ഒ, കോട്ടയം
☎ ഫോണ്‍ :
✉ ഇമെയില്‍ : fisheriesktym@gmail.com